Tuesday, December 28, 2010

മണം

നാളുകള്‍ കൂടി 
തറവാട്ടില്‍ ചെന്നപ്പോള്‍ 
വന്നുമ്മ വെയ്ച്ചത് 
അമ്മാമ്മയുടെ മണം-
ചട്ടയിലും മുണ്ടിലും 
വെളിച്ചെണ്ണയും വാസന സോപ്പും 
വാത്സല്യവും .
ഓര്‍മകളെ 
ഫ്രെയിം ചെയ്തു തൂക്കിയത്‌ 
വീടിന്‍റെ മാത്രം ഭിത്തിയിലായിരുന്നല്ലോ 
എന്ന കുറ്റബോധം.

വെറും കാല്‍ മണ്ണില്‍ കുത്തിയപ്പോള്‍ 
വര്‍ഷങ്ങള്‍ക്കപ്പുറം, 
ഈ ബന്ധം മുറിച്ച
ചെരുപ്പിനെ കുറ്റപെടുത്തുന്നു
മണ്ണിരകള്‍.
ഒരു കൂട്ടം ഗന്ധങ്ങള്‍ ഒരുക്കി 
പരിചയം ഭാവിച്ച്  പറമ്പ്-
ശീമകൊന്നത്തടിയില്‍  
നഖം  കൊണ്ടുരച്ചു ഞാന്‍
കുട്ടികാലം മണത്തെടുത്തു .
അണ്ടിപശ കൊണ്ട്,അന്ന് 
ചുണ്ട് പോള്ളിച്ചതിന്‍റെ 
പരിഭവം തീര്‍ക്കാന്‍ പറ്റിയില്ല,
കശുമാവിന്‍റെ 
കടകുറ്റി മാത്രം ബാക്കി.
കല്ലുമാട്ടത്തി ന്മേല്‍ തലകുലുക്കി 
മഷിതണ്ടുകളുടെ സന്തോഷം.
വക്കു പൊട്ടിയ സ്ലേറ്റിലെ 
തെറ്റി പോയ അക്ഷരങ്ങള്‍ 
നിങ്ങള്‍ വേഗനെ മായ്ച്ചു തന്നു.
തിരുത്തലുകള്‍ ,പക്ഷെ 
പിന്നീടൊരിക്കലും 
അത്രെയെളുപ്പം പറ്റിയില്ല .

പുക മണക്കുന്ന പാതിയാംപുറം,
കവടി പിഞ്ഞാണത്തില്‍ 
ഉള്ളി മൂപ്പിച്ച കൂര്‍ക്കുപ്പേരി 
എന്നോ മറന്ന മറ്റു രുചികളും.

തോര്‍ത്ത്‌ കൊണ്ട് തോട്ടില്‍ 
താഴ്ത്തി കോരുമ്പോള്‍ 
ചേറില്‍ പുളയ്ക്കുന്ന 
പൂച്ചുട്ടി മീന്‍റെ നാറ്റം  !
അന്നോക്കാനിച്ചതൊക്കെ
ഇന്നെന്തേ പ്രിയം? 

അന്നുറങ്ങിയില്ല.
ചിലപ്പോള്‍ 
ഇന്നലകള്‍ക്കാണു
സ്വപ്നങ്ങളേക്കാള്‍ സുഗന്ധം.




സിനിമ, IFFK

എന്‍റെ escapism- ത്തിന്‍റെ ഭാഗമായിട്ടായിരിക്കാം, സിനിമ എന്ന   " സമയത്തില്‍  കൊത്തിയെടുത്ത , ഏറ്റം മനോഹരമായ നുണ "യുമായി ഞാന്‍ പ്രണയത്തിലായത്. ആദ്യമാദ്യം, കഥയുടെ ഏതെങ്കിലും ഘട്ടത്തില്‍ കഥാപാത്രങ്ങളുമായി വരിക്കുന്ന താദാത്മ്യമായിരുന്നു ഇഷ്ടപ്പെടാനുള്ള കാരണം. പിന്നെ, അപരിചിതവും അന്ജാതവുമായതിനെ കൂടി സ്നേഹിക്കാന്‍ സിനിമ എന്നെ പഠിപ്പിച്ചു. സ്വപ്നങ്ങളില്‍ സിനിമ റീലുകള്‍ ഓടാന്‍ തുടങ്ങി. സിനിമ പഠിക്കണമെന്ന ആഗ്രഹം കലശലായി. തല്കാലത്തേക്ക് നടന്നില്ല. പൂനെ institute നെ പറ്റി വായിക്കുമ്പോഴൊക്കെ വല്ലാത്തൊരു നഷ്ട്ടബോധം നിറയും ( മേല്‍പറഞ്ഞത്‌ 'ആറാം തമ്പുരാനിലെ ' "സംഗീതം പഠിക്കണമെന്ന മോഹവുമായി...." എന്ന dialoginte tone- ഇല്‍ വായിക്കുക). സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് 'നാടകങ്ങള്‍' ( എന്ന് ഞങ്ങള്‍ മാത്രം വിളിക്കും)  നടത്തുമായിരുന്നു. പണ്ടത്തെ ബാലചന്ദ്രമേനോന്‍ മട്ടിലുള്ളത്-  കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം - എല്ലാം ഞങ്ങള്‍ തന്നെ. കാണാനും കയ്യടിക്കാനും- വീണ്ടും ഞങ്ങള്‍ തന്നെ! അപ്പോഴൊക്കെ, സിനിമ ചെയ്യുന്നതിനെ പറ്റി യാഥാര്ത്യവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വപ്‌നങ്ങള്‍ തലപൊക്കുമായിരുന്നു.
                                       തിരുവനന്തപുരത്ത് കോളേജില്‍ ചേര്‍ന്നതില്‍ പിന്നെ IFFK ആവേശമായി. ഈ വര്‍ഷവും പങ്കെടുക്കണമെന്ന് ഉറപ്പിച്ചിരുന്നു. പക്ഷെ... ഹോസ്റ്റല്‍  വാര്‍ഡന്‍... " സിനിമ പാപമാണ്, അത് കാണരുത്, ഉണ്ടാക്കരുത്, കാണിക്കരുത്" എന്നാണ് സിസ്റ്ററിന്‍റെ വിശ്വാസം. സിനിമക്ക് പോയെന്നറിഞ്ഞാല്‍ ആ നിമിഷം കൂടും കുടുക്കയും  എടുത്തു ഇറങ്ങേണ്ടി വരും. രണ്ടും കല്‍പ്പിച്ചു ഞാനും റൂംമേറ്റും സിസ്റ്ററിനെ കാണുന്നു:- ( ഭയ- ഭക്തി-ബഹുമാനം, നിഷ്കളങ്കത ഇത്യാദി സമാസമം ചേര്‍ത്ത് വാരി തൂവി കൊണ്ട്) : "സിസ്റ്റര്‍, IFFK attend ചെയ്യണമായിരുന്നു "
"നന്നായി ചെയ്യ് മക്കളെ, പ്രാര്‍ഥിക്കാം".
അവര്‍ക്ക് IFFK എന്താണെന്ന് അറിയില്ല എന്ന ഞങ്ങളുടെ വിശ്വാസം അങ്ങനെ ശരിയായി.
(മഹാന്മാരായ പൂര്‍വികര്‍ നമുക്കുണ്ട് -'ആശ്വത്ഥാമന്‍ ' മരിച്ചു )
അങ്ങനെ ഞങ്ങള്‍ ഫെസ്റ്റിവലിലേക്ക്... മാസികകള്‍ ആഘോഷിച്ച ഫെസ്റ്റിവലിനെ വീണ്ടും ഇവിടെ വലിച്ചിടുന്നില്ല. മനസ്സില്‍ തട്ടിയ രണ്ടു ചിത്രങ്ങള്‍ -DAUGHTER-IN-LAW(ERMEK TURSUMOV) എന്ന കസക്ക് ചിത്രം . നൂറ്റാണ്ടുകള്‍ക്കപ്പുറം കസക്കിസ്ഥാനിലെ മഞ്ഞു മൂടിയ മലയോരത്തില്‍ നടക്കുന്ന കഥ.തീര്‍ത്തും അപരിചിതമായ ഒരു സംസ്കാരത്തെ ,പ്രണയം- കാമം-വഞ്ചന-പ്രതികാരം-വിശ്വാസങ്ങള്‍-ആചാരങ്ങള്‍-ഇതിനെയൊക്കെ മുന്നിലെത്തിക്കുന്നു; കഥാപാത്രങ്ങളെ വിചാരണയ്ക്ക് വിധേയമാക്കാതെ തന്നെ മനുഷ്യനിലെ പച്ചയായതിനെയും വന്യമായതിനെയും ഒപ്പിയെടുക്കുന്ന ചിത്രത്തില്‍ ഒരു ഔചിത്യം കൂടി- സംഭാഷണങ്ങള്‍ക്ക് പകരം മൂളലുകളും മുരള്ച്ചകളും ആക്രോശങ്ങളും വിലാപങ്ങളും മാത്രം. മറ്റൊരു ചിത്രം ഇറാനില്‍ നിന്നുള്ള 'PLEASE DON'T DISTURB' ( MOHSEN ABDULVAHHAB). ഒരുവന്‍റെ സ്വപ്നങ്ങളും ദുഖങ്ങളും അവന്‍റെതു  മാത്രമാകുന്ന, fragmented ലോകത്തിന്‍റെ fragmented portrayal.
                                       ഫെസ്റ്റിവല്‍ രണ്ടു-മൂന്നു ദിനങ്ങള്‍ പിന്നിടുമ്പോഴേക്കും പല ചിത്രങ്ങളിലെ കഥയും കഥാപാത്രങ്ങളെയും കൂട്ടി ചേര്‍ത്ത് ഞാന്‍ തീര്‍ക്കുന്ന ഭ്രാന്തില്‍ മുഴുകിയുള്ള സുഖകരമായ അവസ്ഥ....

Monday, December 27, 2010

THE TRIAL

Ever thought of the loneliness
of a chess player?
Unable to move, save for the fingers
Leading a silent, apathetic army
against their equally unfeeling enemy.
White and black squares
of days and nights
devouring his might and knights;
He would have wished
that if only
the 'priest' uttered a prayer
for his 'queen' caught in snare,
Or if
they bled or screamed
while being stabbed in the field.
For that, but
they are too cruel;
Taken to opposite side, out of court
with silent stare
they put their master to trial.

Ever knew how it is 
to have perfect calm around
and a storm within?